സര്‍ക്കാര്‍ വീണാലും ക്ഷേത്രം പണിയും
കുംഭനഗര്‍: കേന്ദ്ര സര്‍ക്കാര്‍ വീണാലും ക്ഷേത്രം പണിയില്‍ നിന്നും പിന്നോട്ട് പോകിലെന്ന് വിഎച്ച് പ്രസിഡന്റ് അശോക് സിംഗാള്‍.
ജനവരി 21 ഞായറാഴ്ച അലഹബാദിലെ കുംഭനഗറില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ധര്‍മ്മസംസദില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍. ബാബറി മസ്ജിദ് തകര്‍ത്ത അതേ ആവേശത്തോടെ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ശിവരാത്രിക്ക് ശേഷം ക്ഷേത്രം പണിയുമെന്ന് അശോക് സിംഗാള്‍ പ്രഖ്യാപിച്ചു.
ജനങ്ങളുടെ പിന്തുണയില്ലാതെ ക്ഷേത്രം പണിക്കായുള്ളവിഎച്ച്പിയുടെ പദ്ധതി നടക്കില്ല. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും ഒന്നിപ്പിക്കാനാണ് രാമജന്മഭൂമി പ്രസ്ഥാനമെന്നും സിംഗാള്‍ പറഞ്ഞു.
അതിനിടെ ക്ഷേത്രം പണി ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്ന് ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ വെളിപ്പെടുത്തി. രാജമുണ്ഡ്രിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍. അയോധ്യ പ്രശ്നത്തില്‍ കോടതി വിധി വരും വരെ പാര്‍ട്ടി കാത്തിരിക്കുമെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications