കശ്മീരില്‍ സ്ഫോടനത്തില്‍ മരിച്ചവര്‍ 8 ആയി
ബാരാമുള്ള: ജമ്മു കശ്മീര്‍ ജില്ലയില്‍ ജനവരി 21 ഞായറാഴ്ചയുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടി മരിച്ചതോടെയാണിത്.
ഞായറാഴ്ച രാവിലെ 9.30 മണിയോടുകൂടി താപ്പാറിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു എന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടി മരിച്ചതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.
ശ്രീനഗര്‍-ഉറി ദേശീയപതയില്‍ കൂടി ക്രീരിയില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്നു ജമ്മു കശ്മീര്‍ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് മൈനിനു മുകളില്‍ കയറുകയായിരുന്നു. മൂന്നു യാത്രക്കാരും അപകടസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ജവാന്‍ മരിച്ചത്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരും ബസിലെ യാത്രക്കാരായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്.
പുല്‍വാമാ ചൗക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേരെ തീവ്രവാദികള്‍ ഗ്രനേഡ് വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഉന്നം പിഴച്ച ഗ്രനേഡ് റോഡില്‍ വീണ് പൊട്ടിയപ്പോഴാണ് സ്ഫോടനം നടന്നത്. 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് രണ്ടു പേര്‍ മരിച്ചത്.
കുപ്വാര ജില്ലയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ വാലി മുഹമ്മദ് തീവ്രവാദിയായ ഒരാള്‍ കൊല്ലപ്പെട്ടു.
അതിനിടെ കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആസ്ഥാനമന്ദിരം തകര്‍ക്കാനുള്ള ശ്രമവും ഞായറാഴ്ചയുണ്ടായി. ഓഫീസിനു സമീപം ശക്തിയേറിയ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ക്ക് പക്ഷേ വിജയിക്കാനായില്ല.
കെട്ടിടത്തിന്റെ ജനലുകള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും ചില വാഹനങ്ങള്‍ക്കും കേടു പറ്റി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications