സോണിയക്ക് സുരക്ഷ നല്‍കാനാവില്ല
ലക്നോ: കുംഭമേള നഗരിയിലെത്തുന്ന സോണിയാ ഗാന്ധിക്ക് സുരക്ഷാ ഏര്‍പ്പാടുകള്‍ നല്‍കാനാവില്ലെന്ന് മേള നടത്തിപ്പുകാര്‍.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവിനെ കുറിച്ച് സോണിയാ ഗാന്ധിയോടൊപ്പം എത്തുന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മഹാ കുംഭമേളയിലെ ക്രമസമാധാന ചുമതല വഹിക്കുന്ന മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് അലോക് ശര്‍മ്മ ജനവരി 21 ഞായറാഴ്ചഅറിയിച്ചു.
സെഡ് വിഭാഗത്തിലെ സുരക്ഷയുള്ള സോണിയയെ പോലെയുള്ള വ്യക്തിക്ക് സുരക്ഷ നല്‍കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥര്‍ മേളനഗരിയില്‍ ഇല്ലെന്ന് ശര്‍മ്മ വ്യക്തമാക്കി. സോണിയയുടെ സന്ദര്‍ശന ദിവസമായ ജനവരി 24 ബുധനാഴ്ച മൗനി അമാവാസി ദിവസമായതിനാല്‍ അന്ന് മൂന്ന് കോടിയിലേറെ ഭക്തര്‍ മേളയ്ക്കെത്തും. ഇത് സുരക്ഷയെ കൂടുതല്‍ ബാധിക്കുമെന്നും ശര്‍മ്മ അറിയിച്ചു.
എന്നാല്‍ സോണിയക്ക് മേളയില്‍ പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. സോണിയയുടെ സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സോണിയക്ക് സുരക്ഷ നല്‍കാനാവില്ലെന്ന അധികൃതരുടെ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുരക്ഷ നല്‍കുമെന്നും ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
മേളയ്ക്കെത്തിയ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷിക്ക് സുരക്ഷ നല്‍കിയതെങ്ങനെയാണെന്നും തിവാരി ചോദിച്ചു.












Click it and Unblock the Notifications