Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി നഗരത്തില്‍ യാചക നിരോധനം

കൊച്ചി: കൊച്ചി നഗരത്തില്‍ യാചക നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് മേയര്‍ സി.എം.ദിനേശ്മണി അറിയിച്ചു.

യാചകശല്യം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരോധനം ശക്തമായി നടപ്പാക്കാന്‍ ജനവരി 20 ശനിയാഴ്ച മേയര്‍ വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനകളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.

നഗരത്തില്‍ മോഷണങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നതിന് പിന്നില്‍ യാചകര്‍ക്കും പങ്കുണ്ട്. സംഘടിതമായ രീതിയില്‍ ഭിക്ഷായാചനം നടത്തുന്നവരില്‍ ഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്.

കുട്ടികളെ കൊണ്ട് ഭിക്ഷായാചനം നടത്തുന്ന വന്‍ സംഘങ്ങളാണ് കൊച്ചിയില്‍ വേരുറപ്പിച്ചിരിക്കുന്നത്. സാംക്രമിക രോഗങ്ങളുടെ വാഹകരാണ് യാചകരില്‍ പലരുമെന്നും മേയര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+