വര്‍ക്കി വിതയത്തിലിന് കര്‍ദിനാള്‍ പദവി
കൊച്ചി: സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഉത്തരവായി.
ജനവരി 21 ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് എറണാകുളം ബിഷപ്പ് ഹൗസിലും അതേ സമയം തന്നെ വത്തിക്കാനിലും നിയമന വിളംബരം പുറപ്പെടുവിച്ചു. എറണാകുളത്ത് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ ജയിംസ് പടയാട്ടിലാണ് ഉത്തരവ് വായിച്ചത്.
ഫിബ്രവരി 21 ബുധനാഴ്ച റോമില്‍ ചേരുന്ന പുതിയ കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ മാര്‍ വിതയത്തിലിനെ മാര്‍പ്പാപ്പ സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി അണിയിക്കും. കേരള സഭയില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാണ് മാര്‍ വര്‍ക്കി വിതയത്തില്‍. മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ എന്നിവരാണ് മുമ്പ് കര്‍ദിനാള്‍ സ്ഥാനം അലങ്കരിച്ചിട്ടുള്ളത്.












Click it and Unblock the Notifications