ആശുപത്രിയില്‍ കയറി വെട്ടി
കൊച്ചി: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവിനെയും സഹോദരന്മാരെയും ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി സംഘം വെട്ടി ഗുരുതരമായി പരിക്കേല്പിച്ചു.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ജനവരി 20 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കാലടി ചെങ്ങല്‍ പടയാട്ടില്‍ ദേവസ്സിക്കുട്ടിയുടെ മക്കളായ സാബു (27), മാര്ട്ടിന് (28), ജോയി (32), ബെന്നി (31), പിതൃസഹോദരന് പടയാട്ടില്‍ പൗലോസിന്റെ മകന് ബെന്നി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി കാലടിയില്‍ വീരപ്പന് ബിനോയിയുടെയും പടയാട്ടില്‍ മാര്‍ട്ടിന്റെയും സംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്നു സാബു. സഹോദരന്മാരായ മാര്‍ട്ടിനും ജോയിയും സാബുവിനെ പരിചരിച്ച് ആശുപത്രിയില്‍ നില്‍ക്കുകയായിരുന്നു.
ഞായറാഴ്ച മൂന്നു മണിയോടെ സാബു, മാര്ട്ടിന്, ജോയി എന്നിവരെ എറണകാളുടെ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെത്തിച്ചു. മാര്‍ട്ടിന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സാബുവിന്റെ വിരല്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ടു.
ശനിയാഴ്ച രാത്രി 11 മണിയോടെ സെക്യൂരിറ്റി ജീവനക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കടന്നത്. വാതില്‍ ചവിട്ടിപ്പൊളിച്ച സംഘം നേരെ സാബുവിനെ കിടത്തിയിരുന്ന വാര്‍ഡിലെത്തി എല്ലാവരെയും തലങ്ങും വിലങ്ങും വെട്ടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാര്‍ട്ടിനെയും ജോയിയെയും വാര്‍ഡിന്റെ തറയിലിട്ടും വെട്ടി.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രോഗികളെ ഭീഷണിപ്പെടുത്തിയ അക്രമികള്‍ പൊലീസ് എത്തുന്നതിനു മുമ്പ് ആശുപത്രി വിട്ടുവത്രെ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications