പണിമുടക്ക്: ഗോശ്രീ പണി സ്തംഭിച്ചു
കൊച്ചി: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഗോശ്രീ പദ്ധതിയുടെ പണി സ്തംഭിച്ചു. പാലത്തിനു വേണ്ടി കായല്‍ നികത്തുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ള എബിസി കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളി സംഘടനകളില്‍ ബിഎംഎസ് ആണ് തര്‍ക്കവുമായി പണി തടസ്സപ്പെടുത്തിയത്.
അഞ്ചു ദിവസമായി തുടരുന്ന പണിമുടക്ക് മൂലം കായല്‍ നികത്തല്‍ ജോലി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. വല്ലാര്‍പാടം ഭാഗത്ത് കായലില്‍ നികത്തല്‍ തുടങ്ങുന്നതിന് മുന്നോടിയായി അടിക്കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് പണിമുടക്കിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്നത്. ഈ ജോലി പൂര്‍ത്തിയായ ശേഷമേ നികത്തല്‍ തുടങ്ങാന്‍ കഴിയൂ.
മറ്റ് യൂണിയനുകളുമായി നിശ്ചയിച്ചിരിക്കുന്ന അനുപാതത്തില്‍ മാറ്റം വരുത്തണമെന്നാണ് ബിഎംഎസിന്റെ ആവശ്യം. 10 തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ ബിഎംഎസിന്റെ രണ്ട് തൊഴിലാളികള്‍ക്കാണ് പ്രാതിനിധ്യമുള്ളത്. ഇത് മൂന്നാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
അഞ്ച് യൂണിയനുകളാണ് ഇപ്പോള്‍ പദ്ധതിപ്രദേശത്ത് പണിയെടുക്കുന്നത്. ഇതില്‍ സിഐടിയു, എഐടിയുസി യൂണിയനുകള്‍ക്ക് മുന്നു പേര്‍ വീതവും ഐഎന്‍ടിയുസിക്ക് ഒരാളുടെയും പ്രാതിനിധ്യമാണുള്ളത്.












Click it and Unblock the Notifications