കൈക്കൂലി വാങ്ങിയതിന് പിടിയിലായി
തിരുവനന്തപുരം: വിദ്യാര്‍ത്ഥിയില്‍ നിന്നും 500 രൂപ കൈക്കൂലി വാങ്ങിയ ഫിഷറീസ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ് ചെയ്തു.
കേരളാ ഫിഷറീസ് ക്ഷേമ ബോര്‍ഡിന്റെ കൊല്ലം പടപ്പക്കര ഓഫീസിലെ ഇ.വി.ഷാജിയെയാണ് ജനവരി 20 ശനിയാഴ്ച വിജിലന്‍സ് അറസ്റ് ചെയ്തത്. ഷാജിയില്‍ നിന്നും കണക്കില്‍ പെടാത്ത 4,000 രൂപയും സംഘം പിടിച്ചെടുത്തു. പ്രതിയെ ഫിബ്രവരി രണ്ട് വെള്ളിയാഴ്ച വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
ഫിഷറീസ് ബോര്‍ഡില്‍ നിന്നും അച്ഛന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കിട്ടേണ്ടിയിരുന്ന 5,000 രൂപ വാങ്ങാന്‍ ചെന്ന ഐടിഐ വിദ്യാര്‍ത്ഥിയായ ജിമ്മി ജോണിന്റെ കൈയില്‍ നിന്നുമാണ് ഷാജി കൈക്കൂലി വാങ്ങിയത്.












Click it and Unblock the Notifications