മദ്യദുരന്തം: കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: വിഷമദ്യദുരന്തം അന്വേഷിക്കുന്ന ജസ്റിസ് വി.പി.മോഹന്‍കുമാര്‍ കമ്മീഷന്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി.
അന്വേഷണ നടപടികളില്‍ കക്ഷി ചേരാനോ തെളിവുകള്‍ നല്‍കാനോ ആഗ്രഹിക്കുന്നവരില്‍ നിന്ന് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നേരിട്ടോ രജിസ്റേഡ് തപാല്‍ വഴിയോ ഫിബ്രവരി 19 തിങ്കളാഴ്ച വരെ അപേക്ഷ നല്‍കാം.
ദുരന്തത്തിനിടയായ സാഹചര്യങ്ങള്‍, ഉത്തരവാദികളായ വ്യക്തികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള സഹായം, വ്യാജമദ്യ വില്‍പ്പനയില്‍ പൊതു പ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സഹായം തുടങ്ങിയ വിഷയങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുക.
എറണാകുളത്ത് മറൈന്‍ ഡ്രൈവിലുള്ള ജിസിഡിഎ കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് കമ്മീഷന്റെ ഓഫീസ്. കമ്മീഷന്റെ സിറ്റിംഗ് തീയതികള്‍ പിന്നീട് നിശ്ചയിക്കും.












Click it and Unblock the Notifications