കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖരന്‍ മതേതര ജനതാദളിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: മുന്‍ മന്ത്രി കെ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഐക്യജനതാദളിലെ ഒരു വിഭാഗം മതേതര ജനതാദളില്‍ ലയിക്കാന്‍ തീരുമാനിച്ചു. ജനവരി 21 ഞായറാഴ്ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ഐക്യജനതാദളിന്റെ കേരള ഘടക അധ്യക്ഷസ്ഥാനത്തു നിന്ന് ചന്ദ്രശേഖരന്‍ ജനവരി 20 ശനിയാഴ്ച രാജിവെച്ചിരുന്നു. ഐക്യജനതാദളിന്റെ പ്രവര്‍ത്തനപരിപാടികളുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്തതുകൊണ്ടാണ് രാജിവെച്ചതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ഏതെങ്കിലും മുന്നണിയില്‍ ചേരണം. അതുകൊണ്ടാണ് മതേതര ജനതാദളില്‍ ചേരാന്‍ തീരുമാനമെടുത്തത് - ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

എന്നാല്‍ കെ.ആര്‍. ഗോപാലന്റെ നേതൃത്വത്തിലുള്ള ഐക്യജനതാദള്‍ ചന്ദ്രശേഖരന്റെ ഈ നീക്കം തള്ളി. ശരത് യാദവിനെ തന്നെയാണ് ഈ വിഭാഗം ഇപ്പോഴും പിന്തുണയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X