മാണിയുടെ പിന്‍ഗാമി മകന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ പിന്‍ഗാമിയായി മകന്‍ ജോസ്.കെ.മാണി സജീവരാഷ്ട്രീയത്തില്‍.
ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുക പോലും ചെയ്യാത്ത ജോസിന്റെ രംഗപ്രവേശം എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ജനവരി 15 തിങ്കളാഴ്ച കോട്ടയത്ത് ചേര്‍ന്ന യൂത്ത് ഫ്രണ്ട് -എം സംസ്ഥാന സമിതിയോഗം ജോസിനെ സെക്രട്ടേറിയറ്റ് അംഗമാക്കിയിരുന്നെങ്കിലും ജോസ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ജനവരി 20 ശനിയാഴ്ചയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ജോസിനെ രാഷ്ട്രീയത്തിലിറക്കിയത് സീറ്റ് നല്‍കാന്‍ തന്നെയാണെന്ന് അണിയറ സംസാരമുണ്ട്. മാണിയുടെ ആറ് മക്കളില്‍ നാലാമനാണ് ജോസ്. മറ്റ് മൂന്ന് പേരും പെണ്‍മക്കളാണ്. എംബിഎ ബിരുദധാരിയായ ജോസ് ഇപ്പോള്‍ ജിഐസിയുടെ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ തിരുവനന്തപുരം ബ്രാഞ്ച് സീനിയര്‍ മാനേജരാണ്.












Click it and Unblock the Notifications