Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം ശാന്തിയിലേക്ക്

നാദാപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി അക്രമസംഭവങ്ങള്‍ അരങ്ങേറിയ കോഴിക്കോട് ജീല്ലയിലെ നാദാപുരം പതുക്കെ ശാന്തസ്ഥിതിയിലേക്ക് മടങ്ങുന്നു. ജനങ്ങള്‍ ഇപ്പോഴും വീടു വിട്ട് പോവുകയാണെങ്കിലും സര്‍വകക്ഷി യോഗങ്ങളും സമാധാനദൗത്യങ്ങളും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.

സമാധാനം പുനഃസ്ഥാപിക്കാനായി രൂപീകരിച്ച സര്‍വകക്ഷി സ്ക്വാഡിന്റെ പ്രവര്‍ത്തനം വിജയമാണെന്ന് സത്യന്‍ മൊകേരി എംഎല്‍എ പറഞ്ഞു. ജനവരി 20 ശനിയാഴ്ച തെരുവംപറമ്പിലുണ്ടായ അക്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ക്കു നേരെ പൊലീസ് നിഷ്ക്രിയത്വം പാലിച്ചതാണ് പ്രശ്നം ഇത്രയും രൂക്ഷമായതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അവസരം തരികയാണെങ്കില്‍ ഇവ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ വാദം.

സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുള്ള സംഘട്ടനങ്ങളാണ് നാദാപുരത്തെ അക്രമസംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ കൊലയും കൊള്ളയും കൊള്ളിവെപ്പും പെട്ടെന്ന് വര്‍ദ്ധിച്ചതോടെ പ്രശ്നം രാഷ്ട്രീയ നേതാക്കളുടെ പിടിയില്‍ നിന്നു വിട്ടുപോയി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും വരെ ആക്രമണങ്ങള്‍ക്ക് ഇരയായി. ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ മാനഭംഗശ്രമവും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+