കോട്ടയത്ത് വീണ്ടും ഭൂചലനം
കോട്ടയം: കോട്ടയം ജില്ലയിലെ ചിലഭാഗങ്ങളില്‍ നേരിയ തോതില്‍ വീണ്ടും ഭൂചലനം. ജനവരി 20 ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ഭൂചലനമുണ്ടായത്.
കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡിസംബര്‍ 12ന് കേരളമാസകലം അനുഭവപ്പെട്ട ഭൂചലനത്തിനു ശേഷം ഒട്ടേറെ തവണ കോട്ടയത്ത് ചെറുതും വലുതുമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.
ജനവരി എട്ട് തിങ്കളാഴ്ചയാണ് അവസാനമായി കോട്ടയത്ത് ഭൂചലനം ഉണ്ടായത്.












Click it and Unblock the Notifications