കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിഎന്‍എല്‍ പുതിയ സ്കീമുമായി

  • By Staff
Google Oneindia Malayalam News

ദില്ലി: ഹ്രസ്വദൂര മൊബൈല്‍ ഫോണുകളില്‍ ഇന്‍കമിംഗ്കോളുകള്‍ സൗജന്യമാക്കിയും ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് 1.40 രൂപ ഈടാക്കുകയും ചെയ്യുന്ന പുതിയ ഒരു സ്കീമിന് മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് തുടക്കമിടുന്നു.

മറ്റ് കമ്പനികളും ഹ്രസ്വദൂര മൊബൈല്‍ ഫോണ്‍നിരക്കുകള്‍ കുറക്കാന്‍ ഇതോടെ നിര്‍ബന്ധിതരാവുമെന്നാണ് കരുതുന്നത്. അടുത്ത മാസത്തോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ കെ.എച്ച്.ഖാന്‍ പറഞ്ഞു.

ഫോണ്‍ വാടക 600 രൂപയായിരിക്കും. 40 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ലോക്കല്‍ കോളുകള്‍ വിളിക്കാം. ഇതോടെ സാധാരണമൊബൈല്‍ ഫോണുകള്‍ പോലെ ഇവയും ഉപയോഗിക്കാനാവുമെന്ന് ഖാന്‍ പറഞ്ഞു.

നേരത്തെ എംടിഎന്‍എല്‍ ജിഎസ്എം മൊബൈല്‍ ഫോണുകള്‍ക്ക് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് എയര്‍ടെല്ലും എസ്സാറും നിരക്കുകള്‍ കുറക്കുകയുണ്ടായി.

ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് 2.70 രൂപയും ഇന്‍കമിംഗ് കോളുകള്‍ക്ക് 1.50 രൂപയും ഈടാക്കുന്നതാണ് എംടിഎന്‍എല്ലിന്റെ ജിഎസ്എം സെല്ലുലാര്‍ ഫോണുകള്‍ക്കുള്ള നിരക്ക്. ഇതേ തുടര്‍ന്ന് എയര്‍ടെല്‍ ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് 2.85 രൂപയും ഇന്‍കമിംഗ് കോളുകള്‍ക്ക് 1.60 രൂപയും ഈടാക്കുന്ന പുതിയ സ്കീം പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X