കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയില്‍ ജപ്പാന്‍കാരിയുടെ സമാധി

  • By Staff
Google Oneindia Malayalam News

കുംഭനഗരി: ലോകസമാധാനത്തിനായി ജപ്പാന്‍കാരിയടെ സമാധി.മഹാകുംഭമേളയില്‍ കെയ്കോ ഐകാവ എന്ന ജപ്പാന്‍കാരിയായ യോഗിനിയാണ് പത്തടി താഴ്ചയുള്ള കുഴിയിലിറങ്ങി മണ്ണിട്ട് മൂടി മൂന്ന് ദിവസത്തേക്ക് സമാധിയിരിക്കുന്നത്.

ജനവരി 20 ശനിയാഴ്ചയാണ് ഐകാവ 400ഓളം വരുന്ന ഭക്തരെ അനുഗ്രഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെയും മറ്റും സാന്നിധ്യത്തില്‍ ഗംഗാതീരത്ത് സമാധിയിരിക്കാന്‍ തുടങ്ങിയത്.

ഞങ്ങള്‍ എല്ലാവരുടെയും ഹൃദയം പരീക്ഷിക്കാനൊരുങ്ങുന്നു .സമാധിക്ക് തൊട്ട് മുമ്പ് ഐകാവയുടെ ഗുരു പൈലറ്റ് ബാബ പ്രഖ്യാപിച്ചു.

ഐകാവ കുഴിയിലിറങ്ങിയ ശേഷം സഹായികള്‍ കുഴി തകരഷീറ്റുകൊണ്ട് അടച്ചു.അതിനുമുകളില്‍ ഒരട്ടി മണല്‍വിരിച്ചു. സമാധി കാണാനായി ധാരാളം പേര്‍ കുഴിക്ക് ചുറ്റും തിങ്ങിക്കൂടി. ഫോട്ടോഗ്രാഫര്‍മാരുടെ തള്ളിക്കയറ്റം മൂലം സമാധി സ്ഥലത്ത് രണ്ടാമതും പുണ്യാഹം തളിക്കേണ്ടി വന്നു.

പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഭൗതികലോകവുമായുള്ള ബന്ധം വേര്‍പെടുത്തിയുള്ള ധ്യാനമാണ് സമാധി.

ലോകസമാധാനത്തിന് വേണ്ടിയാണ് സമാധിയെന്ന് പൈലറ്റ് ബാബ വിശദീകരിച്ചു. പൈലറ്റ് ബാബ മുമ്പ് ഒരു വൈമാനികനായിരുന്നു.23 വര്‍ഷമായി ഐകാവ പൈലറ്റ് ബാവയുടെ ശിഷ്യയാണ്.ഇവര്‍ ജപ്പാനില്‍ നൂറില്‍പരം യോഗ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X