Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരി 24ന് കോടികള്‍ കുംഭമേളക്കെത്തും

കുംഭ നഗര്‍: ജനുവരി 24 ബുധനാഴ്ച മൗനി അമാവാസി ദിനത്തില്‍ കോടിക്കണക്കിന് ജനങ്ങള്‍ കുംഭമേള നടക്കുന്ന അലഹബാദിലെത്തും.

വിശുദ്ധസ്നാനദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും തീര്‍ഥാടകര്‍ കുംഭ നഗറിലേക്ക് പ്രവഹിക്കും. ഈ ദിവസം മൂന്നു കോടിയോളം ജനങ്ങള്‍ അലഹബാദിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേള അധികൃതര്‍ പറഞ്ഞു.

ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന മഹാംകുംഭമേളയിലെ രണ്ടാമത്തെ വിശുദ്ധസ്നാന (ഷാഹി സ്നാന്‍) മാണ് മൗനി അമാവാസി ദിനത്തില്‍ നടക്കുന്നത്. ഇപ്പോള്‍ 15 ലക്ഷത്തോളം തീര്‍ഥാടകര്‍ മേള നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.

തീര്‍ഥാടകരുടെ വന്‍പ്രവാഹം പ്രതീക്ഷിക്കുന്നതിനാല്‍ മേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മേള നടക്കുന്ന സ്ഥലത്തിന് 20 ശതമാനത്തോളം വിസ്തൃതി കൂട്ടിയിട്ടുണ്ട്.

തീര്‍ഥാടകരുടെ വരവും പോക്കും നിരീക്ഷിക്കാനും വന്‍തിരക്ക് ഒഴിവാക്കാനുമായി വലിയ സ്ക്രീനുകള്‍ മേള നടക്കുന്ന സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാരങ്ങളും മറ്റ് സൗകര്യങ്ങളുമടങ്ങുന്ന ടൗണ്‍ഷിപ്പ് നേരത്തെ ഗംഗാ,യമുനാ നദികളുടെ മണല്‍ത്തട്ടില്‍ ഒരുക്കിയിട്ടുണ്ട്.

തീവ്രവാദി ആക്രമണം ഒഴിവാക്കാന്‍ കര്‍ശനമായ സുരക്ഷാസംവിധാനവും കുംഭനഗറില്‍ ഏര്‍പ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+