Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംമുന്നണി ഉടന്‍: സുര്‍ജിത്

ഭുവനേശ്വര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തില്‍ ഇടത്-ജനാധിപത്യ-മതേതരത്വ പാര്‍ട്ടികളുടെ മൂന്നാംമുന്നണി രൂപീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്. സിപിഎം കേന്ദ്രസമിതി യോഗത്തിന്റെ സമാപനദിവസമായ ജനവരി 22 തിങ്കളാഴ്ച അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

ബിജെപിയും കോണ്‍ഗ്രസും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്നും ഒരു മൂന്നാം മുന്നണിയുടെ രൂപീകരണം അനിവാര്യമായിരിക്കുകയാണെന്നും സുര്‍ജിത് പറഞ്ഞു.2001 മെയ് മാസത്തില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് ഇടതുപക്ഷ പാര്‍ട്ടികളും മതേതരത്വ ജനാധിപത്യ പാര്‍ട്ടികളും അടങ്ങിയ മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് സുര്‍ജിത് പറഞ്ഞു.

മുന്നണിയെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ സുര്‍ജിത് തയ്യാറായില്ല.എന്നാല്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലയംസിംഹ് യാദവ് മുന്നണിയില്‍ അംഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേരളം,ബംഗാള്‍,തമിഴ്നാട് ,അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+