കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കോട്ടയം: ഹരിയാനയിലെ കര്‍ണാലില്‍ ജനവരി 20 ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. അമൃത്സറിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.

കുറവിലങ്ങാട് പകല്‍മറ്റത്ത് കുര്യാക്കോസിന്റെ മകന്‍ സിബി കുര്യാക്കോസ് (34), ഭാര്യ മിനി (30), ഒന്നര വയസ്സുള്ള മകള്‍ ദിവ്യ, മുതിരയില്‍ കരുണാകരന്റെ മകള്‍ എന്‍.കെ. വിധുമോള്‍ (24) ആണ് മരിച്ചത്.

എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണടു പേരുടെ നില ഗുരുതരമാണ്.

ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്ന സിബി അവധിക്കെത്തിയപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ക്ഷേത്രം കണ്ടു മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ റോഡിന്റെ ഓരത്തിടിച്ച് മറിഞ്ഞു.

മരണമടഞ്ഞ നാലു പേരും വാഹനത്തിനടിയില്‍ പെട്ടു പോയി. മറ്റുള്ളവര്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X