മദ്യദുരന്തം: കുറ്റപത്രം നല്കി
കൊല്ലം: മദ്യദുരന്തക്കേസില്‍ 47 പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
ജനവരി 22 തിങ്കളാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി ജോഷ്വാ രാജന്‍ പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
രാജു, രാജന്‍, ഹൈറുന്നിസ, കൊച്ചനി എന്നിവരാണ് ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍. അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്‍ ഏഴാം പ്രതിയാണ്. 47 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം, വധശ്രമം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്. അബ്കാരി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
കുറ്റപത്രത്തില്‍ മണിച്ചന്‍ ഏഴാംപ്രതിയാണെങ്കിലും ഒരേ കേസുകളാണ് മണിച്ചനെതിരെയുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വ്യാജമദ്യലോബിയെ സഹായിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ അസി. എക്സൈസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് മൊത്തം 848 സാക്ഷികളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കുറ്റപത്രത്തിലുള്ള പ്രതികളെ മുഴുവന്‍ പിടികൂടാത്തതിനാല്‍ കുറ്റപത്രം സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ചില പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications