കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ കൂട്ടക്കൊല: പൊലീസ്സംഘം ദമാമിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: ആലുവ കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്ന ആന്റണിയെയും കൂട്ടാളിയെയും തേടി അന്വേഷണസംഘം ദമാമിലേക്ക്. കൊല്ലപ്പെട്ട അഗസ്റിന്‍ മാഞ്ഞൂരാന്റെ ബന്ധു കൂടിയായ ആന്റണിയും സുഹൃത്ത് ഹരിയും സൗദി അറേബ്യയിലെ ദമാമിലുണ്ടെന്ന സൂചനയുടെ വെളിച്ചത്തിലാണ് ഡിവൈഎസ്പി എബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദമാമിലേക്ക് പോകുന്നതെന്നറിയുന്നു.

അതേ സമയം കൂട്ടക്കൊല സംബന്ധിച്ച് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചു. അന്വേഷണ അവസാനഘട്ടത്തിലാണെന്നും മുഴുവന്‍ തെളിവുകളും ശേഖരിച്ചശേഷമേ വിവരം പുറത്തുവിടുകയുള്ളൂവെന്നും ഡിജിപി പി.ആര്‍.ചന്ദ്രന്‍ ആലുവയില്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സംബന്ധിച്ച എല്ലാ ദുരൂഹതകള്‍ക്കും വിരാമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കസ്റഡിയിലെടുത്ത ഏതാനും പേരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് കസ്റഡിയിലെടുത്ത അഗസ്റിന്റെ കടയിലെ ജീവനക്കാരന്‍ ആന്റോയെ ഇനിയും പൊലീസ് വിട്ടിട്ടില്ല.

സൗദി അറേബ്യയിലെ ദമാമിലേക്ക് കടന്ന ബന്ധു ആന്റണിയെ കുറിച്ച് ആന്റോയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഗള്‍ഫില്‍ പോകുന്നതിന് വിസക്കും മറ്റുമായി വാങ്ങിയിരുന്ന പണം പൊടുന്നനെ കടക്കാര്‍ക്ക് തിരികെ നല്‍കിയതാണ് ആന്റണിയിലേക്ക് സംശയം നീളാന്‍ കാരണമായത്. സംശയകരമായ സാഹചര്യത്തില്‍ സ്ഥലം വിട്ട ആന്റണിയെയും സുഹൃത്തിനെയും പിന്തുടര്‍ന്ന് പുത്തന്‍കുരിശ് സിഐ ചന്ദ്രാക്ഷന്‍ നായകുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മുംബൈയിലെത്തിയിരുന്നു.

ആന്റണിയാണ് മുഖ്യപ്രതിയെന്നും ദമാമിലേക്ക് കടന്നതെന്നുമുള്ള കണ്ടെത്തല്‍ സ്ഥിരീകരിക്കാന്‍ ആലുവ എസ്പി എം.സേതുരാഘവന്‍ സമ്മതിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നിര്‍ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X