കത്തോലിക്കര്‍ മദ്യത്തിനെതിരെ വോട്ട് ചെയ്യണം
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്യത്തിനെതിരെ നിലകൊള്ളുന്ന കക്ഷിക്ക് വോട്ട് നല്‍കാന്‍ വിശ്വാസികളോട് കത്തോലിക്ക സഭ നിര്‍ദേശിക്കുന്നു.
ജനവരി 21 ഞായറാഴ്ച പള്ളികളില്‍ വായിച്ച സഭാ സന്ദേശത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശമുണ്ടാകുമെന്ന സൂചനയുള്ളത്. എല്ലാ മുന്നണികളോടും പ്രകടനപത്രികയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഉള്‍പ്പെടുത്താന്‍ സഭ ആവശ്യപ്പെടും. മുന്നണികളുടെ മറുപടിയെ ആശ്രയിച്ചായിരിക്കും തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന സഭയുടെ നിര്‍ദേശമുണ്ടാവുകയെന്ന് സന്ദേശത്തില്‍ പറയുന്നു.
മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇരുമുന്നണികളും ജനങ്ങളെ പറ്റിക്കുകയാണെന്ന് ബിഷപ്പ് സൂസപാക്യം തയാറാക്കിയ സഭാസന്ദേശത്തില്‍ കുറ്റപ്പെടുത്തുന്നു. കേരള കാത്തലിക്ക് ബിഷപ്പുമാരുടെ കൗണ്‍സിലിന്റെ മദ്യവിരുദ്ധ കമ്മീഷന്‍ അധ്യക്ഷനാണ് സൂസപാക്യം.
അബ്കാരികളില്‍ നിന്നും സംഭാവന വാങ്ങുന്ന സ്ഥാനാര്‍ത്ഥികളെയും വോട്ട് കിട്ടാന്‍ മദ്യം നല്‍കുന്നവരെയും കത്തോലിക്കര്‍ തുറന്നെതിര്‍ക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. വരുന്ന ഞായറാഴ്ച മദ്യവിരുദ്ധ ഞായറാഴ്ചയായി ആചരിക്കാനും സഭ ആഹ്വാനം ചെയ്യുന്നു.












Click it and Unblock the Notifications