മൗലവിയുടെ മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍
കോഴിക്കോട്: കൊല്ലപ്പെട്ട ചേകന്നൂര്‍ മൗലവിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി വീണ്ടും തിരച്ചില്‍ തുടങ്ങുന്നു.
ജനവരി 24 ബുധനാഴ്ച കൊണ്ടോട്ടിയിലുള്ള ചുവന്നകുന്നില്‍ വീണ്ടും തിരച്ചില്‍ തുടങ്ങുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ അറസ്റിലായ സൈഫുദ്ദീന്റെ സാന്നിദ്ധ്യത്തിലായിരിക്കും തിരച്ചില്‍ നടത്തുക.
മൃതദേഹം മറവ് ചെയ്ത സ്ഥലത്തിന്റ വിശദവിവരങ്ങള്‍ ഉള്‍പ്പടെയുള്ള പല പ്രധാന കാര്യങ്ങളും സൈഫുദീനെ ചോദ്യം ചെയ്തതിലൂടെ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു.












Click it and Unblock the Notifications