കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം :ചേരാനല്ലൂരില്‍ സമരം

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരത്തിന്റെ സമീപ പഞ്ചായത്തായ ചേരാനല്ലൂരില്‍ കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു.

മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭ വാങ്ങിയിട്ടുള്ള ഭൂമിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിനജലവും മറ്റ് അവശിഷ്ടങ്ങളും പെരിയാറിനെ വിഷലിപ്തമാക്കുന്നതായി ചിറ്റൂര്‍-കോതാട് പൗരസമിതികള്‍ ആരോപിച്ചു.

ഹൈക്കോടതി നിര്‍ദേശങ്ങള്‍ പോലും മാനിക്കാതെ കുടിവെള്ളം പോലും മലിനമാക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ വിളപ്പില്‍ശാല മാതൃകയില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും പൗരസമിതി നേതാക്കള്‍ ജനവരി 22 തിങ്കളാഴ്ച അറിയിച്ചു.

പ്രതിദിനം നഗരത്തില്‍ നിന്നും 300 ടണ്‍ ഖരമാലിന്യങ്ങളാണ് ചേരാനല്ലൂരിലെത്തുന്നത്. 600 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ഇവിടെ സ്ഥാപിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതുപ്രകാരം പ്ലാന്റിന്റെ സംരക്ഷണശേഷി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും മാലിന്യങ്ങള്‍ ചേരാനല്ലൂരില്‍ എത്തിച്ചേക്കുമെന്ന് പരിസരവാസികള്‍ ഭയപ്പെടുന്നു.

ഗോശ്രീ പദ്ധതി പ്രകാരം മാലിന്യങ്ങള്‍ നികത്തുന്ന സ്ഥലത്ത് ഫാക്ടറി സ്ഥാപിച്ചാല്‍ മതിയെന്നും നഗരത്തിലെ മാലിന്യങ്ങള്‍ ചേരാനല്ലൂര്‍ ഗ്രാമത്തില്‍ തന്നെ സംസ്കരിക്കണമെന്ന പിടിവാശി നഗരസഭ ഉപേക്ഷിക്കണമെന്നും നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X