അച്ഛന്‍ കുട്ടിയെ നിലത്തടിച്ചുകൊന്നു
കൊല്ലം: മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലെത്തിയ അച്ഛന്‍ ഒന്നര വയസ്സുള്ള മകളെ നിലത്തടിച്ചുകൊന്നു. കൊല്ലം അപ്സര ജംഗ്ഷനു സമീപം അയത്തില്‍ കരുത്തറ പടിഞ്ഞാറ്റേതില്‍ ശ്രീകുമാര്‍ (45) ആണ് മകള്‍ മാളുവിനെ വീട്ടിലെ സിമന്റു തറയില്‍ അടിച്ചു കൊന്നത്.
ജനവരി 21 ഞായറാഴ്ച വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. അഞ്ചു മണിയോടെ വീട്ടിലെത്തിയ ശ്രീകുമാര്‍ ഭാര്യ രമണിയുമായി വഴക്കിട്ടു. ദേഷ്യം പിടിച്ച ശ്രീകുമാര്‍ രമണിയുടെ കൈയിലായിരുന്ന കുഞ്ഞിനെയെടുത്ത് മുറിയില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് കുഞ്ഞിനെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിക്കുകയും ചെയ്തു.
ബഹളം കേട്ട് വാതില്‍പഴുതിലൂടെ അകത്തേക്കു നോക്കിയ രമണിയാണ് കുഞ്ഞ് മരിച്ചുകിടക്കുന്നത് കണ്ടത്. മകള്‍ മരിച്ച ദുഃഖത്തില്‍ രമണി മൂത്തമകളെയുമെടുത്ത് അടുത്തുള്ള കുളത്തില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
മകളെ നിലത്തടിച്ചുകൊന്ന ശേഷം ശ്രീകുമാര്‍ കുഞ്ഞിന്റെ മൃതദേഹത്തില്‍ അരമണിക്കൂറോളം കെട്ടിപ്പിടിച്ചു കിടന്നുവത്രെ. അവസാനം കൊല്ലം ഈസ്റ് പൊലീസ് എത്തിയാണ് കുഞ്ഞിനെയും അച്ഛനെയും വേര്‍പെടുത്തിയത്.
രമണിയുടെ രണ്ടാം ഭര്‍ത്താവാണ് ശ്രീകുമാര്‍. ആദ്യഭര്‍ത്താവിലുള്ളതാണ് ആറു വയസ്സുള്ള മൂത്ത മകള്‍.












Click it and Unblock the Notifications