കോളേജ്: കേരള കോണ്‍ഗ്രസ് ഉറച്ചു തന്നെ
കോട്ടയം: സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ പുതിയതായി 26 എഞ്ചിനിയറിംഗ് കോളേജുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ജെ തീരുമാനം.
ജനവരി 21 ഞായറാഴ്ച കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനമുണ്ടായത്. കോളേജുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം റദ്ദാക്കാന്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിന്റെ അസാന്നിദ്ധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി.
ഇതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭ ഇടതുമുന്നണിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇടതുമുന്നണി യോഗത്തില്‍ കോളേജുകള്‍ തുടങ്ങുന്നതിനായി ശക്തിയായി വാദിക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.












Click it and Unblock the Notifications