ഹോസ്റല്‍ സംഭവം: സ്ത്രീവേദി പ്രക്ഷോഭത്തിലേക്ക്
കൊച്ചി: കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റലില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരും സര്‍വകലാശാല അധികൃതരും നടത്തുന്ന മാനസിക പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് കേരള സ്ത്രീവേദി മുന്നറിയിപ്പ് നല്‍കി.
സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മേട്രണ്‍ ഇപ്പോഴും ഹോസ്റലില്‍ സ്വൈരവിഹാരം നടത്തുകയാണെന്ന് സ്ത്രീവേദി കണ്‍വീനര്‍ അഡ്വ.പി.വി.വിജയമ്മ ആരോപിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് ഇപ്പോഴും തുടരുന്നു. മേട്രണെതിരെ പരാതി നല്‍കാന്‍ ചെല്ലുന്ന പെണ്‍കുട്ടികളെ അധിക്ഷേപിച്ചിറക്കിവിട്ടു എന്ന് സ്ത്രീവേദി പ്രവര്‍ത്തകരുടെ നേരിട്ടുള്ള അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതായി വിജയമ്മ പറഞ്ഞു.
പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ കോളുകളും അശ്ലീലം നിറഞ്ഞ ഊമക്കത്തുകളും നിത്യവും ഹോസ്റലിലെത്തുന്നു. കുട്ടികളുടെ പ്രതിഷേധത്തെയും അവര്‍ അനുഭവിക്കുന്ന മാനസിക പീഡനത്തെയും വളരെ ലാഘവത്തോടെയാണ് വിസിയും കൂട്ടരും സമീപിക്കുന്നതെന്ന് വിജയമ്മ ആരോപിച്ചു.












Click it and Unblock the Notifications