പുഷ്പോത്സവത്തിന് തിരക്കേറുന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് വര്‍ണപ്പകിട്ടേകുന്ന പുഷ്പോത്സവത്തില്‍ തിരക്കേറുന്നു . ജനവരി 20 ശനിയാഴ്ചയാണ് മേള തുടങ്ങിയത്.
റോസിന്റെ വിവിധ രൂപങ്ങളായ പോളിയാന്ത, ഫ്ളോറി ബെന്‍സ, സമാസ്കസ് റോസ്, ക്യൂന്‍ എലിസബത്ത്, ഹന്‍തഗാര്‍ഡന്‍, സ്വപ്ന, ടാറ്റ സെന്‍റിനറി എന്നിവയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. ഇവയ്ക്കു പുറമെ കലാഡിയം, ബഗോണിയ, കേളിയസ്, ഡ്രസീന, ഹൈഡ്രഞ്ചിയ, ഡാലിയ, മെറിഗോള്‍ഡ് തുടങ്ങിയ ഇനങ്ങളും മേളയ്ക്ക് ചാരുത പകരുന്നു.
ഓര്‍ക്കിഡുകളുടെയും മറ്റും കൂട്ടത്തിനിടയില്‍ തന്നെ കേരളീയപുഷ്പങ്ങളും തലനിവര്‍ത്തി നില്‍ക്കുന്നു. മേള കാണാനെത്തുന്നവര്‍ക്ക് സസ്യജന്യഔഷധത്തിന്റെ അറിയാലോകത്തേക്കുള്ള വാതായനങ്ങളാവുകയാണ് ഔഷധസസ്യങ്ങള്‍.
വിവിധ നിറത്തിലും രൂപത്തിലും ഉള്ള അലങ്കാര മത്സ്യ പ്രദര്‍ശനം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഹരമാകുന്നു. ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വര്‍ണ്ണ മല്‍സ്യങ്ങളാണ് മത്സ്യപ്രദര്‍ശനത്തിനുള്ളത്.
തിരുവനന്തപുരം നഗരസഭ, ടൂറിസം വികസന കൗണ്‍സില്‍, അഗ്രി-ഹോര്‍ട്ടി കല്‍ച്ചറല്‍ സൊസൈറ്റി, റോസ് സൊസൈറ്റി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കനകക്കുന്ന്, സൂര്യകാന്തി, ജവഹര്‍ബാലഭവന്‍, ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഹാള്‍, ഒബ്സര്‍വേറ്ററി ഹില്‍സ്,നിശാഗന്ധി, പഞ്ചായത്ത് അസോസിയേഷന്‍സ് ഹാള്‍, എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്.
ഇതിനു പുറമെ സംസ്ഥാന വ്യവസായ വകുപ്പ്, അനര്‍ട്ട്, കരകൗശല വികസനകോര്‍പ്പറേഷന്‍,സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ്, ഹഡ്കോ, ഹാന്റക്സ്, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, ഭാരത് ഗ്യാസ് എന്നിവ ഒരുക്കിയ പവലിയനുകളും, കേരളാ അഗ്രി ഹോര്‍ട്ടി കല്‍ച്ചറല്‍ സൊസൈറ്റിയുടെ ഗ്രീന്‍ ഹൗസും ഫ്ലേവര്‍പ്ലസ് ഭക്ഷ്യമേളയും ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നു.












Click it and Unblock the Notifications