മദ്യദുരന്തം: കുറ്റപത്രം ഇന്ന്
കൊല്ലം: കൊട്ടാരക്കര, കല്ലുവാതുക്കല്‍, പള്ളിപ്പുറം മദ്യദുരന്തക്കേസില്‍ ജനവരി 22 തിങ്കളാഴ്ച കുറ്റപത്രം നല്‍കും. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുക.
ഐ.ജി. സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇതേ വരെ 47 പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാലു പേര് സംഭവസമയത്തു മരിച്ചുപോയി. മൂന്നു പേര് ഒളിവിലുമാണ്. ബാക്കിയുള്ള 40 പേര്‍ക്കെതിരെയാണ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കുക.
മണിച്ചന്, ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, ബന്ധുക്കളായ സുഗതന്, ശ്രീകണ്ഠന്, മദ്യം വിതരണം ചെയ്ത ഹയറുന്നീസ, ഭര്‍ത്താവ് രാജന്, സഹായി രാജു തുടങ്ങിയവര്‍ പ്രതികളില്‍ ഉള്‍പ്പെടും. ഇതില്‍ പലരുടെയും പേരില്‍ കൊലക്കുറ്റമാണ് ആരോപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 302ാം വകുപ്പുപ്രകാരം കൊലക്കുറ്റം, 307 പ്രകാരം കൊലപാതകശ്രമം, 328 പ്രകാരം വിഷം കൊടുത്തു പരിക്കേല്പിക്കല്, 102 ബി പ്രകാരം ഗുഢാലോചന എന്നീ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെ നിയമവിരുദ്ധമായി മദ്യം സൂക്ഷിക്കുക, വില്‍ക്കുക, ഇതിനായി ടാങ്ക്, കുപ്പികള്‍, കവറുകള്‍ എന്നിവ കരുതിവെക്കുക, സ്പിരിറ്റില്‍ വിഷം ചേര്‍ക്കുക എന്നീ കുറ്റങ്ങള്‍ മണിച്ചന് ഉള്‍പ്പെടെയുള്ള പ്രധാനപ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മണിച്ചന്റെയും കൊച്ചനിയുടെയും ചിറയിന്‍കീഴിലെ ഗോഡൗണില്‍ നിന്നും വിതരണം ചെയ്ത മീതൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത സ്പിരിറ്റ് കഴിച്ച് കല്ലുവാതുക്കല്‍, കൊട്ടാരക്കര പള്ളിക്കല്‍, പെരുംകുളം, പട്ടാഴി, തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം എന്നിവിടങ്ങളിലായി 36 പേര് മരിച്ചു എന്നാണ് കേസ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications