ഹോസ്റല്‍ സംഭവം വനിതാ ജഡ്ജി അന്വേഷിക്കണമെന്ന്
കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ വനിതാ ഹോസ്റലിലെ മേട്രണെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന അഡ്വ.പ്രഭാ മേനോനോട് സഹകരിക്കില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍.
വനിതാ ജഡ്ജിയെ കൊണ്ട് തന്നെ സംഭവം അന്വേഷിക്കണമെന്നാണ് ഹോസ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥിനികളുടെ നിലപാട്. ഇത് സംബന്ധിച്ച് അപേക്ഷ വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ നല്‍കിക്കഴിഞ്ഞു.
അഡ്വ.പ്രഭാമേനോനും സര്‍വകലാശാലയിലെ ഗസ്റ് ലക്ചറര്‍ അഡ്വ.സാലി ചാക്കോയും ചേര്‍ന്ന് നടത്തുന്ന അന്വേഷണം സത്യം വെളിച്ചത്തുകൊണ്ടുവരില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.
പൊലീസ് അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് ഇതുവരെ കേസ് രജിസ്റര്‍ ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥിനികള്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജനവരി 20 ശനിയാഴ്ച പൊലീസ് മൊഴിയെടുത്തെങ്കിലും അത് പൂര്‍ണ്ണമായിരുന്നില്ലെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications