മലങ്കര അസോസിയേഷന്‍ യോഗം വിളിക്കും
കൊച്ചി: സുപ്രിം കോടതിവിധിയുടെ വെളിച്ചത്തില്‍ മലങ്കര അസോസിയേഷന്‍ യോഗം വിളിച്ചുകൂട്ടാനുള്ള തീരുമാനമായി മുന്നോട്ടുപോവുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് കാതോലിക്ക ബസേലിയസ് മാര്‍ തോമ മാത്യൂസ് ദ്വിതീയന്‍ അറിയിച്ചു.
മലങ്കര അസോസിയേഷന്‍ യോഗം വിളിച്ചുകൂട്ടുന്നതിനെ എതിര്‍ത്തുകൊണ്ട് യാക്കോബ വിഭാഗം സുപ്രിം കോടതിയില്‍ ഉന്നയിച്ച തടസവാദം അവര്‍തന്നെ പിന്‍വലിച്ചിരുന്നു. യാക്കോബ വിഭാഗത്തിന്റെ വാദങ്ങള്‍ ജനവരി 18 നുണ്ടായ സുപ്രീംകോടതി വിധിയില്‍ തള്ളുകയും ചെയ്തു - ബസേലിയസ് മാര്‍ തോമ മാത്യൂസ് ജനവരി 22 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെത്രാപ്പൊലീത്ത എന്ന നിലയില്‍ തനിക്ക് മലങ്കര അസോസിയേഷന്‍ യോഗം വിളിച്ചുകൂട്ടാനും ഓഫീസ് ഭാരവാഹികളെയും പുരോഹിതന്മാരെയും തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് യോഗം വിളിച്ചുകൂട്ടാന്‍ നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications