മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ സമരം ശക്തിപ്പെടുന്നു
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തരുതെന്ന കേരളത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധം തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ ശക്തിപ്പെടുന്നു. കുമ്പത്തും ഗൂഡല്ലൂരിലും കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നിരുന്നു. സമരം കൂടുതല്‍ വ്യാപകമാക്കാനാണ് നീക്കം.
12 മണിക്കൂര്‍ ഹര്‍ത്താലാണ് മുല്ലപ്പെരിയാര്‍ അവകാശസംരക്ഷണ സമിതി നടത്തിയത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
സമരത്തിന്റെ അടുത്ത ഘട്ടത്തില്‍ പച്ചക്കറിയും മറ്റും കേരളത്തിലേക്ക് കൊണ്ടുവരുന്നത് തടയാനാണ് നീക്കം. സമരക്കാര്‍ കടുംപിടുത്തം പിടിക്കുകയാണെങ്കില്‍ പച്ചക്കറിക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം ഏറെ ബുദ്ധിമുട്ടിയേക്കും.












Click it and Unblock the Notifications