നാദാപുരത്ത് ഉന്നത പൊലീസ്സംഘം ഇടപെടണം
നാദാപുരം: അക്രമസംഭവങ്ങളുണ്ടായ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സംസ്ഥാനത്തെ ഉന്നത പൊലീസ് സംഘം ഇടപെടണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
ജനവരി 21 ഞായറാഴ്ച നാദാപുരം ഗസ്റ് ഹൗസില്‍ കൂടിയ സര്‍വകക്ഷി യോഗത്തില്‍ സത്യന്‍ മൊകേരി എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ. കണാരന്‍, പി.കെ.കെ. ബാവു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം തീവെപ്പും ബോംബേറും നടന്ന തെരുവംപറമ്പില്‍ സ്ഥിതി ശാന്തമാണ്. അക്രമങ്ങളെ തടയാന്‍ സര്‍കക്ഷി സ്ക്വാഡുകള്‍ വീടുകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. സ്ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications