ലോര്‍ഡ് കൃഷ്ണാ ബാങ്ക് തകര്‍ച്ചയിലെന്ന്
കൊച്ചി: മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നടപടികളെ തുടര്‍ന്ന് ലോര്‍ഡ് കൃഷ്ണാ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ഓഫീസര്‍മാര്‍ ആരോപിച്ചു.
അനധികൃതനിയമനങ്ങള്‍ റദ്ദാക്കുക, സംസ്ഥാനത്തിന് പുറത്ത് നല്കിയ വായ്പകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുക, ആഡംബര ചെലവുകള്‍ കുറയ്ക്കുക, ഹെഡ് ഓഫീസ് കേരളത്തില്‍ തന്നെ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗസ്ഥര്‍ പ്രക്ഷോഭം തുടങ്ങിയതായി ലോര്‍ഡ് കൃഷ്ണാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ജനവരി 23 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിനകത്തും പുറത്തുമായി 78 ശാഖകളുള്ള ബാങ്കിന്റെ പാലക്കാട് പുതുക്കോട് ശാഖ ഇതിനകം അടച്ചുപൂട്ടി. കേരളത്തിലെ ശാഖകളില്‍ നിന്നും സമാഹരിച്ച കോടക്കണക്കിന് രൂപ ദില്ലിയില്‍ മൂന്ന് വര്‍ഷം മുമ്പ് മാത്രം തുറന്ന ശാഖ വഴി വന്‍കിട വ്യവസായികള്‍ക്ക് വായ്പ നല്കാനുപയോഗിച്ചത് കിട്ടാക്കടമായി എഴുതിത്തള്ളാനുള്ള ഒത്തുകളിയാണിപ്പോള് നടക്കുന്നതെന്നും അസോസിയേഷന് ആരോപിച്ചു.
ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും കൈക്കലാക്കി എ.കെ.പുരി ബാങ്ക് ഡയറക്ടറായി വന്നതിന് ശേഷമാണ് ഇത്തരം നീക്കങ്ങള്‍ തുടങ്ങിയത്. ഡയറക്ടറുമായി അടുപ്പമുള്ള കേന്ദ്രങ്ങളിലേക്കാണ് വായ്പ മുഴുവന്‍ പോയത്.
കേരളത്തില്‍ ജന്മം കൊള്ളുകയും വളരുകയും ചെയ്ത ബാങ്കിന്റെ നിയന്ത്രണം ദില്ലിയിലേക്ക് കൊണ്ടുപോകാന്‍ നടക്കുന്ന ശ്രമത്തെ അസോസിയേഷന് അപലപിച്ചു. സംസ്ഥാനത്തെ ശാഖകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തെ ചെറുക്കുമെന്നും സംഘടന വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫിബ്രവരി മൂന്നാം വാരത്തില്‍ പണിമുടക്ക് നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications