Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്ഡിഎഫ്സി മായിസ്ട്രോ കാര്‍ഡ് പുറത്തിറക്കി

മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് പ്രശസ്ത ധനകാര്യസേവന സ്ഥാപനമായ മാസ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ലോകത്തെവിടെയും ഉപയോഗിക്കാവുന്ന പുതിയ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. മായിസ്ട്രോ കാര്‍ഡ് എന്നു പേരിട്ടിട്ടുള്ള ഈ ഡെബിറ്റ് കാര്‍ഡ് മുംബൈയിലും ബാംഗ്ലൂരിലുമാണ് പുറത്തിറക്കിയിട്ടുള്ളത്.

കാര്‍ഡ് ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള എച്ച്ഡിഎഫ്സി കൗണ്ടറുകളില്‍ നിന്നും 24 മണിക്കൂറും പണം പിന്‍വലിക്കാനും കാര്‍ഡ് സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി സാധനം വാങ്ങാനും സൗകര്യമുണ്ട്. കാര്‍ ഡിന്റെ ഉപഭോക്താവ് വാങ്ങുന്ന സാധനത്തിന്റെ തുക അപ്പപ്പോള്‍ അയാളുടെ എച്ച്ഡിഎഫ്സി ബാങ്കിലുള്ള സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഈടാക്കും.

ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആദിത്യ പുരി ജനവരി 23 ചൊവാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

വിദേശത്തുള്ളവര്‍ക്കും വിദേശയാത്ര ചെയ്യുന്നവര്‍ക്കും ഏറെ ഉപയോഗപ്രദമാണ് ഈ സംവിധാനം . മാസ്ട്രോ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മാസ്റര്‍ കാര്‍ഡിന്റെയും എച്ച്ഡിഎഫ്സിയുടെയും 24 മണിക്കൂറും പണമെടുക്കാവുന്ന സംവിധാനം (എടിഎം) ഉപയോഗിക്കാം.

ബാങ്കില്‍ സേവിംഗ്സ് നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഇതിനായി നാമമാത്രമായ വാര്‍ഷിക ചാര്‍ജ് മാത്രമേ ബാങ്ക് ഈടാക്കുന്നുള്ളു.ഇന്ത്യയില്‍ ഏതാണ്ട് 7000 വ്യാപാര കേന്ദ്രങ്ങളിലും ലോകത്ത് 73 രാജ്യങ്ങളിലായി ഏതാണ്ട് 50ലക്ഷം വ്യാപാര കേന്ദ്രങ്ങളിലും ഈ കാര്‍ഡ് ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+