വെടിനിര്‍ത്തലിനെ ഹിസ്ബുള്‍ അപലപിച്ചു
ഇസ്ലാമബാദ്: കശ്മീരിലെ വെടിനിര്‍ത്തല്‍ ഒരു മാസം കൂടി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജനവരി 23 ചൊവാഴ്ച തള്ളി.
കശ്മീരില്‍ യഥാര്‍ത്ഥത്തില്‍ വെടിനിര്‍ത്തിയിട്ടില്ലെന്ന് ഹിസ്ബുളിന്റെ ഔദ്യോഗിക വക്താവ് സലീം ഹാഷ്മി ഒരു വാര്‍ത്താമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.വെടിനിര്‍ത്തല്‍ ആദ്യമായി പ്രഖ്യാപിക്കുന്നതിനേക്കാള്‍ മോശമാണ് ഇപ്പോള്‍ കശ്മീരിലെ സ്ഥിതിവിശേഷമെന്ന് അദ്ദേഹം പറഞ്ഞു.കശ്മീരില്‍ കസ്റഡി മരണങ്ങളും റെയ്ഡുകളും പണ്ടത്തേക്കാള്‍ കൂടുതലാണിന്ന്-അദ്ദേഹം പറഞ്ഞു.
ഇത് മൂന്നാം തവണയാണ് കശ്മീരില്‍ ഇന്ത്യ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications