വെടിനിര്‍ത്തല്‍ നീട്ടി
ദില്ലി: ജമ്മുകശ്മീരിലെ വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരി 26നു ശേഷം ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു.
സുരക്ഷാക്രമീകരണങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗമാണ് ജനുവരി 23 ചൊവാഴ്ച ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പ്രധാനമന്ത്രി വാജ്പേയി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി, വിദേശകാര്യമന്ത്രി ജസ്വന്ത്സിംഹ്, പ്രതിരോധമന്ത്രി ജോര്‍ജ്ഫെര്‍ണാണ്ടസ്, ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വെടിനിര്‍ത്തല്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് പുന:പരിശോധിക്കുമെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി വാജ്പേയി അറിയിച്ചിരുന്നത്.












Click it and Unblock the Notifications