സോണിയ കുംഭമേളയ്ക്കെത്തി
അലഹാബാദ്: വിവാദങ്ങള്‍ക്കു തിരികൊളുത്തി കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി കുംഭമേളയ്ക്കെത്തി. ജനവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കുംഭനഗരിയിലെത്തിയ സോണിയ ഗംഗയിലെ ത്രിവേണി സ്നാനത്തിലും പങ്കെടുത്തു.
മേളയ്ക്കെത്തുന്ന സോണിയക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് മേളയുടെ നടത്തിപ്പുകാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെ അവഗണിച്ചാണ് സോണിയ കുംഭമേളയ്ക്കെത്തിയത്.
രാവിലെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ തറവാടായ ആനന്ദഭവനിലെത്തിയ സോണിയ നേരെ കുംഭനഗരിയിലെ സംഗത്തിലേക്ക് പോവുകയായിരുന്നു. പന്നീട് ഹിന്ദു പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ അവര്‍ അവിടെ പൂജ നടത്തി.
കോണ്‍ഗ്രസ് നേതാക്കളായ നാരായണന്‍ ദത്ത് തിവാരി, എം.എല്‍ ഫോത്തേദാര്‍, അനില്‍ ശാസ്ത്രി, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും സോണിയയോടൊപ്പം ഉണ്ടായിരുന്നു.
സോണിയയുടെ കുംഭമേള സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്ന കണക്കുകൂട്ടലിലാണ് ബിജെപിയും ഘടകകക്ഷികളും. അടുത്തു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സോണിയയുടെ സന്ദര്‍ശനം എന്നാണ് അവരുടെ വാദം.
എന്നാല്‍ സോണിയയ്ക്ക് മേളയ്ക്കെത്താന്‍ സംരക്ഷണം നല്‍കാന്‍ സംഘാടകര്‍ മടികാണിച്ചത് കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അനാവശ്യ ഇടപെടല്‍ മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.












Click it and Unblock the Notifications