വിജയരാജസിന്ധ്യയുടെ നില ഗുരുതരം
ദില്ലി: ബിജെപി നേതാവ് വിജയരാജ സിന്ധ്യയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ജനവരി 23 ചൊവാഴ്ച അവരെ ഡയാലിസിസിന് വിധേയയാക്കി.
മൂത്രതടസമുണ്ടായതിനാലാണ് സിന്ധ്യയെ ഡയാലിസിസിന് വിധേയയാക്കിയതെന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സിന്ധ്യയുടെ വൃക്കയും കരളും തകരാറിലാണ്. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണനിലയിലാണെങ്കിലും ബോധം തെളിഞ്ഞിട്ടില്ല.
അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ ചികിത്സ വളരെ ബുദ്ധിമുട്ടായിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനവരി രണ്ട് ചൊവാഴ്ചയാണ് സിന്ധ്യയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications