ആലുവ കൂട്ടക്കൊല: റിപ്പോര്‍ട്ട് ബുധനാഴ്ച
ആലുവ: ആലുവ കൂട്ടക്കൊല സംബന്ധിച്ച പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ജനവരി 24 ബുധനാഴ്ച ലഭിക്കും.
ഇതോടെ കേസില്‍ നിര്‍ണ്ണായകമായ ചില നിഗമനങ്ങളില്‍ പൊലീസിന് എത്തിച്ചേരാന്‍ കഴിയുമെന്ന് കരുതുന്നു.കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്നു അഗസ്റിന്റെ ബന്ധു ആന്റണിയ്ക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇപ്പോള്‍.
ആന്റണി ദമാമിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ദമാമിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.ജനവരി 22 തിങ്കളാഴ്ച പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മിന്നല്‍പരിശോധന നടത്തിയിരുന്നു.
ദമാമിലേക്ക് കടന്ന ആന്റണിയുടെ സുഹൃത്ത് ,ദമാം വിമാനത്തില്‍ പോകാന്‍ നെടുമ്പാശേരിയിലെത്തിയിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് മിന്നല്‍പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് കൊല്ലം,ചാലക്കുടി സ്വദേശികളായ രണ്ടു പേരെക്കൂടി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications