ജഡ്ജിയെ കിട്ടിയില്ലെന്ന് സര്‍വകലാശാല
കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ വനിതാ ഹോസ്റല്‍ മേട്രണെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് വനിതാ ജഡ്ജിയുടെ സേവനം കിട്ടിയില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
വനിതാ ജഡ്ജിയുടെ സേവനം ലഭ്യമല്ലെന്ന് വന്നപ്പോഴാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ അഡ്വ.പ്രഭ. ആര്‍. മേനോനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്ന് ജനവരി 22 തിങ്കളാഴ്ച സര്‍വകലാശാല പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിച്ചു.
ഹോസ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications