കൊച്ചിയില്‍ അന്താരാഷ്ട്ര ചലച്ചിത്ര കേന്ദ്രം
കൊച്ചി: കൊച്ചിയിലെ പൂണിത്തുറയില്‍ കേരള ചലച്ചിത്ര അക്കാദമി അന്താരാഷ്ട്ര ചലച്ചിത്ര കേന്ദ്രം തുടങ്ങും.
ചലച്ചിത്ര പഠനകേന്ദ്രവും മലയാള സിനിമയുടെ ആര്‍ക്കൈവ് കേന്ദ്രവും ഉള്‍പ്പെടുന്ന സ്ഥാപനം തുടങ്ങുന്നതിനായി കൊച്ചി കോര്‍പ്പറേഷനോട് ചലച്ചിത്ര അക്കാദമി സ്ഥലം ചോദിച്ചിരുന്നു.
കേരഫെഡിന്റെ വൈറ്റിലയിലുള്ള 20 ഏക്കര്‍ ഭൂമിയും കോര്‍പ്പറേഷന്‍ ബസ് സ്റാന്‍ഡ് നിര്‍മ്മിക്കാനായി എടുത്ത 20 ഏക്കറും കൂടി ചലച്ചിത്ര കേന്ദ്രത്തിന് നല്‍കാന്‍ തീരുമാനമായതായി അറിയുന്നു. കേന്ദ്രം പൂര്‍ണ്ണമായും ചലച്ചിത്ര അക്കാദമിയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് കൊച്ചി മേയര്‍ സി.എം.ദിനേശ്മണി അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടുള്ളുവെന്നും മേയര്‍ വ്യക്തമാക്കി.












Click it and Unblock the Notifications