കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലടിയില്‍ ഗുണ്ടാവിളയാട്ടം

  • By Staff
Google Oneindia Malayalam News

കാലടി: ഗുണ്ടാവിളയാട്ടത്തെ തുടര്‍ന്ന് കാലടിയിലും പരിസരപ്രദേശത്തും ജനങ്ങള്‍ ഭീതിയിലായി.

ജനവരി 20 ശനിയാഴ്ച കാലടി ടൗണില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ രോഗികളെ നടുക്കിയ അക്രമത്തില്‍ കലാശിച്ചത്.

കാലടിയില്‍ ഗുണ്ടകള്‍ നശിപ്പിച്ച തട്ടുകടകള്‍ ഇനിയും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.അഞ്ചോളം തട്ടുകടകളാണ് ഗുണ്ടകള്‍ നശിപ്പിച്ചത്.രണ്ട് ഓട്ടോറിക്ഷകള്‍ മറിച്ചിട്ടു.നിരവധി ഇരുചക്രവാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.ഈ സമയം പട്ടണത്തിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് നേരെയും യാത്രക്കാര്‍ക്കെതിരെയും ആക്രമണം നടന്നു.

കാഞ്ഞൂര്‍ പള്ളിയില്‍ തിരുനാളിന് പോയ ഭക്തജനങ്ങള്‍ക്കും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റു.വടിവാള്‍ ഉയര്‍ത്തിപ്പിടിച്ച് അട്ടഹാസം മുഴക്കിയാണ് ഗുണ്ടകള്‍ നാട്ടുകാരെ ഭയപ്പെടുത്തി ഓടിച്ചത്.

കാലടിയില്‍ അരാജകാവസ്ഥ സൃഷ്ടിച്ചതിന് തൊട്ടു പിന്നാലെയാണ് രാത്രി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ അക്രമം അരങ്ങേറിയത്.കാലടിയിലെ സംഘട്ടനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നാലുപേരെ രാത്രി പതിനൊന്ന് മണിയോടെ അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ മാരകമായി വെട്ടിപ്പരിക്കേല്പിച്ചു.എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

കാലടിയില്‍ അക്രമം അരങ്ങേറുമ്പോള്‍ സമീപത്തുള്ള വ്യാപാരികള്‍ വിവരമറിയിച്ചിട്ടും പൊലീസ് സമയത്തിനെത്തിയില്ലെന്ന് പരാതിയുണ്ട്.സംഭവം നടന്ന് ഒന്നര മണിക്കൂറിനുശേഷമാണ് പൊലീസ് എത്തിയത്.വീരപ്പന്‍ ബിനോയി എന്നറിയപ്പെടുന്ന ബിനോയിയുടെയും പടയാട്ടില്‍ മാര്‍ട്ടിന്റെയും സംഘങ്ങളാണ് കാലടിയില്‍ ഭീതി വിതച്ചത് .കൊറ്റമം,കാഞ്ഞൂര്‍ ,കാലടി മാര്‍ക്കറ്റ്,വട്ടത്തറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X