കര്‍ദിനാള്‍: ലത്തീന്‍ കത്തോലിക്കര്‍ക്ക് നിരാശ
തിരുവനന്തപുരം: വത്തിക്കാന്‍ ഇക്കുറി നടത്തിയ കര്‍ദിനാള്‍ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് നിരാശ.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ വളരെ നാളുകളായി ആവശ്യപ്പെട്ടിരുന്നതാണ് കര്‍ദിനാള്‍ പദവി. എന്നാല്‍ മൂന്നാമതും അത് സിറിയന്‍ സമുദായത്തില്‍ നിന്നുമുള്ള വൈദികന് നല്‍കിയതിലാണ് ലത്തീന്‍ കത്തോലിക്കര്‍ നിരാശ പ്രകടിപ്പിച്ചത്.
മുമ്പ് കേരളത്തില്‍ നിന്നും കര്‍ദിനാള്‍ പദവി ലഭിച്ച മാര്‍ ജോസഫ് പാറേക്കാട്ടിലും മാര്‍ ആന്റണി പടിയറയും സീറോ മലബാര്‍ സഭയില്‍ നിന്നുള്ളവരായിരുന്നു.
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭാ തലവനും വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ എന്തുകൊണ്ടും കര്‍ദിനാള്‍ പദവിക്ക് അര്‍ഹനാണെന്നാണ് ലത്തീന്‍ കത്തോലിക്കര്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ക്കി വിതയത്തില്‍ കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും ഏകദേശം 20 ലക്ഷം വരുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ ഇക്കുറിയും അവഗണിച്ചത് തെറ്റായിപ്പോയെന്ന് മുതിര്‍ന്ന ഒരു വൈദികന്‍ വെളിപ്പെടുത്തി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ നിന്നുള്ളയാളെ കര്‍ദിനാള്‍ പദവിക്ക് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം ലത്തീന്‍ കത്തോലിക്ക അസോസിയേഷന്റെ കൊച്ചി ഇടവക വത്തിക്കാന്‍ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.












Click it and Unblock the Notifications