റെയ്മണ്ട്സ് കട തകര്‍ത്തു
കൊച്ചി: എറണാകുളത്തെ റെയ്മണ്ട്സ് കട ഒരു കൂട്ടം അക്രമികള്‍ തകര്‍ത്തു. ജനവരി 22 തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സംഘം ആവശ്യപ്പെട്ട പണം നല്‍കാത്തതിനാലാണ് കട തകര്‍ത്തതെന്ന് കരുതുന്നു. മൂന്നു ദിവസം മുമ്പ് അക്രമിസംഘം പണപ്പിരിവിനായി കടയില്‍ വന്നിരുന്നുവത്രെ. അന്ന് പണം നല്‍കുകയില്ലെന്ന് പറഞ്ഞ കടയുടമ ജ്യോതിയെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി സ്റീല്‍ കമ്പികളുമായാണ് സംഘം എത്തിയത്. തുടര്‍ന്ന് കടയുടെ ഗ്ലാസുകള്‍ തകര്‍ക്കുകയും സാധനങ്ങളും വലിച്ചെറിയുകയും ചെയ്തുവെന്ന് ജ്യോതി പറഞ്ഞു.
അക്രമത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications