ഭൂരിപക്ഷം ലഭിച്ചാല്‍ ആന്റണി മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത് നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ എ.കെ. ആന്റണി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലും പ്രസ്താവിച്ചു.
തിരുവനന്തപുരത്ത് ജനവരി 23 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
എന്നാല്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കളുടെ ചില പ്രസ്താവനകള്‍ തങ്ങളെ മുറിപ്പെടുത്തുന്നുണ്ട്. എന്നിട്ടും അത് സഹിക്കുന്നത് മുന്നണിയുടെ നന്മയെ കരുതിയാണ് - കാര്‍ത്തികേയന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ യുവാക്കളെ സ്ഥാനാര്‍ത്ഥികളാക്കണം. പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണമായും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications