എസ്ട്രാഡയ്ക്ക് വിലക്ക്
മനില: മുന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ജോസഫ് എസ്ട്രാഡയ്ക്ക് രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി .
ഫിലിപ്പൈന്‍സിലെ പുതുതായി ചുമതലയേറ്റ നിയമ സെക്രട്ടറി ജനവരി 23 ചൊവാഴ്ചയാണ് എസ്ട്രാഡയ്ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നല്കിയത്.എസ്ട്രാഡയ്ക്കെതിരെ വിവിധ അഴിമതിക്കേസുകളില്‍ അന്വേഷണം നടക്കുന്നതിനാലാണ് ഫിലിപ്പൈന്‍സ് വിട്ടു പോകരുതെന്ന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വൈസ് പ്രസിഡന്റായിരുന്ന അരോയോ ആണ് ഇപ്പോള്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ്.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അരോയോ പ്രസിഡന്റായി അവരോധിക്കപ്പെട്ടത്.നേരത്തെ എസ്ട്രാഡയുടെ കീഴില്‍ തുടരാന്‍ കഴിയില്ലെന്ന് സൈന്യവും പൊലീസും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications