ലോര്‍ഡ് കൃഷ്ണാ ബാങ്ക് പ്രതിസന്ധിയിലല്ല
കൊച്ചി: ലോര്‍ഡ് കൃഷ്ണാ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ജീവനക്കാരുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാനേജ്മെന്റ്. ബാങ്ക് അടിക്കടി വളര്‍ച്ചയുടെ പാതയിലാണെന്ന് ദക്ഷിണമേഖലാ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.രഘുനാഥന്‍ ജനവരി 24 ബുധനാഴ്ച ഒരു വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
ബാങ്കിന്റെ മൂലധനനിക്ഷേപം 62 കോടി രൂപയാണ്. വരുന്ന മാര്‍ച്ചിനകം ഇത് 100 കോടി രൂപയാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പാലക്കാട് പുതുക്കോട് ശാഖ അടച്ചുപൂട്ടിയതിന് പകരം പുതിയ ശാഖയ്ക്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഉടനെ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായ പ്രവര്‍ത്തന നഷ്ടം മൂലമാണ് പുതുക്കോട് ശാഖ പൂട്ടിയത്. ഇവിടത്തെ ഇടപാടുകാര്‍ക്ക് തൊട്ടടുത്തുള്ള ശാഖയില്‍ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും രഘുനാഥന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications