ദുബായ് ഫെസ്റിവല്‍:വിസ കാര്‍ഡുള്ളവര്‍ക്ക് ഉടന്‍ വിസ
മുംബൈ: ദുബായ് ഫെസ്റിവലിന് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ വിസ നല്ക പദ്ധതി.
വിസ ഇന്റര്‍നാഷണലും എമിറേറ്റ്സും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്ന് ദുബായ് ഷോപ്പിംഗ് ഫെസ്റിവലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹുസൈന്‍ അലി ലൂട്ട ജനവരി 23 ചൊവാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്റര്‍നാഷണല്‍ വിസ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.ഈ പദ്ധതിയനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ എമിറേറ്റ്സിന്റെ ഓഫീസിലാണ് അപേക്ഷ നല്കേണ്ടത്. മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് ദുബായ് ഫെസ്റിവല്‍. ഈ കാലയളവില്‍ മാത്രമേ പദ്ധതി പ്രാബല്യത്തിലുണ്ടാവൂ.
ഇക്കുറി ദുബായ് ഫെസ്റിവലിന്റെ പ്രധാന ആകര്‍ഷണം ദിവസവും രണ്ടു തവണയുള്ള നറുക്കെടുപ്പാണ് .രണ്ടു ലാക്സസ് കാറുകളാണ് ദിവസവും നറുക്കെടുപ്പിലെ വിജയികള്‍ക്ക് നല്കുക.ഓരോ ദിവസവും മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏകദേശം 18 ലക്ഷം രൂപയുടെ (36000 അമേരിക്കന്‍ ഡോളര്‍) സ്കോളര്‍ഷിപ്പ് നല്കും.സ്വര്‍ണ്ണത്തോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഓരോ ദിവസവും ഓരോ കിലോ സ്വര്‍ണ്ണം മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ സമ്മാനപദ്ധതികളില്‍ നല്കും.
ഇതിനു പുറമേ ധാരാളം സമ്മാനപദ്ധതികള്‍ വേറെയുമുണ്ട്.ഓരോ ദിവസവും 75കോടി രൂപ സമ്മാനത്തുക നല്കുന്ന കുതിരപ്പന്തയവും ദുബായ് ഫെസ്റിവലിന്റെ മറ്റൊരു ആകര്‍ഷണമാണ്.












Click it and Unblock the Notifications