കുരുമുളക് മാഫിയക്കെതിരെ പ്രക്ഷോഭം
കൊച്ചി: കുരുമുളകിന്റെ അവധി വ്യാപാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരിത സേന പ്രക്ഷോഭത്തിലേക്ക്. അവധി വ്യാപാരം കുരുമുളക് മാഫിയ കര്‍ഷക ചൂഷണത്തിന് ഉപയോഗിക്കുന്നതിനാാലാണ് പ്രക്ഷോഭമെന്ന് ഹരിതസേന ഡയറക്ടര്‍ അബ്രഹാം ബെന്‍ഹര്‍ ജനവരി 24 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
സമരത്തിന്റെ ഭാഗമായി ജനവരി 29 തിങ്കളാഴ്ച മട്ടാഞ്ചേരിയിലെ ഇന്ത്യന്‍ പെപ്പര്‍ ആന്റ് സ്പൈസ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഇപ്സ്റ) ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുരുമുളക് വിലയിലുണ്ടാകുന്ന ദോഷകരമായ ഏറ്റക്കുറച്ചിലുകളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി രൂപീകരിച്ച അവധി വ്യാപാരം ഇന്ന് കൃഷിക്കാരെയും ചെറുകിട കച്ചവടക്കാരെയും കൊള്ളയടിക്കുന്ന കുരുമുളക് മാഫിയ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്ന് ബെന്‍ഹര്‍ ആരോപിച്ചു.
കുരുമുളക് വ്യാപാര രംഗത്തെ ബഹുരാഷ്ട്രകുത്തകകളായ മക്രോമൈക്ക്, മാന്‍പ്രോഡക്ട്, ഹാര്‍മണി സ്പൈസസ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ടാണ് അവധി വ്യാപാര മാഫിയയുടെ പ്രവര്‍ത്തനം. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലക്ക് കുരുമുളക് വാങ്ങിക്കൂട്ടി കുത്തക കമ്പനികള്‍ക്ക് വന്‍ ലാഭത്തില്‍ മറിച്ചുവില്‍ക്കാനുള്ള മറയായി അവധിവ്യാപാരത്തെ മാഫിയ ഉപയോഗപ്പെടുത്തുകയാണെന്ന് ബെന്‍ഹര്‍ ചൂണ്ടിക്കാട്ടി.
ലോകത്തില്‍ കൊച്ചിയിലല്ലാതെ മറ്റൊരിടത്തും കുരുമുളകിന്റെ അവധിവ്യാപാരം നടക്കുന്നില്ല. കൊച്ചി വിപണിയിലെ വിലനിലവാരത്തെ ആശ്രയിച്ചാണ് മറ്റ് രാജ്യങ്ങളിലും വില നിര്‍ണയം നടക്കുന്നത്. ഇതറിയാവുന്ന കുത്തക കമ്പനികള്‍ അവധി വ്യാപാരം നടത്തുന്ന ഇപ്സ്റയെ കൈയിലെടുത്ത് അവധി വ്യാപാരം തങ്ങള്‍ക്കനുകൂലമായി അട്ടിമറിക്കുകയായിരുന്നു---അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications