അസമില്‍ റിപ്പബ്ലിക് ദിനത്തില്‍ പണിമുടക്ക്
ഗുവാഹതി: റിപ്പബ്ലിക് ദിനമായ ജനുവരി 26ന് തീവ്രവാദി സംഘടനകള്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അസമില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി.
യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് അസം (ഉള്‍ഫ) ഉള്‍പ്പെടെ 12 തീവ്രവാദി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെയാണ് പണിമുടക്ക്.
കോളനിവത്കൃതവും ഏകാധിപത്യപരവുമായ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തില്‍ പ്രതിഷേധിച്ചാണ് തീവ്രവാദി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പരമാവധി ജാഗ്രത പാലിക്കാന്‍ പൊലീസ് സ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications